സുഗതകുമാരിയുടെ വീട് വിൽപ്പന; വിശദീകരണവുമായി മകൾ ലക്ഷ്മി ദേവി, വരദ എന്ന വീട് സ്മാരകം ആക്കണമെന്നാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല

തിരുവനന്തപുരം: സുഗതകുമാരിയുടെ വീട് വിൽപ്പന വിവാദത്തിൽ പ്രതികരണവുമായി സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി. വരദ എന്ന വീട് സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും വീട് സർക്കാർ ഏറ്റെടുക്കണമെന്ന് നിവേദനം നൽകിയിട്ടില്ലെന്നും ലക്ഷ്മി ദേവി അറിയിച്ചു. അസൗകര്യമുള്ളതിനാലാണ് വീട് വിൽപ്പന നടത്തിയത്. നിലവിൽ വീട് വാങ്ങിയവരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളത്. വിൽപനയുമായി ബന്ധപ്പെട്ട വിവാദം ഉടൻ അവസാനിപ്പിക്കണം. സ്മാരകമാക്കാൻ താൽപര്യമുണ്ടെങ്കിൽ അഭയ എന്ന തറവാട് വീടാണ് അനുയോജ്യമെന്നും ലക്ഷ്മി ദേവി വാർത്താകുറിപ്പിൽ അറിയിച്ചു. സു​ഗതകുമാരിയുടെ വീട് വിൽപ്പന നടത്തിയ വാർത്ത പുറത്തായതോടെ വ്യാപക വിമർശനം ഉയരുന്നത്. പുതിയ സാഹചര്യത്തിൽ, സുഗതകുമാരിയുടെ ഓർമ്മകളുള്ള തിരുവനന്തപുരത്തെ വീട് സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്....