തിരുവനന്തപുരം: കൊല കേസിലെ പ്രതി വാഹന അപകടത്തിൽ മരിച്ചു. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് ( 35 ) ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. പെരുങ്കടവിള തെള്ളുക്കുഴി എന്ന സ്ഥലത്ത് ടിപ്പർ ഇടിച്ചാണ് മരണമടയുന്നത്. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് മാരായമുട്ടം സി ഐ അറിയിച്ചു. വർഷങ്ങൾക്കു മുമ്പ് വടകര ജോസ് എന്ന ഗുണ്ടയെ മാരായമുട്ടം ബിവറേജിന് മുൻപിൽ വച്ച് വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് രഞ്ജിത്ത്. ഇയാൾക്ക് നിരവധി കേസുകൾ ഉണ്ടെങ്കിലും ഇപ്പോൾ നല്ല നടപ്പിൽ ആണെന്നും പൊലീസ് അറിയിച്ചു.