കല്ലമ്പലം : ഒറ്റൂർ പഞ്ചായത്ത് മണമ്പൂർ , തൊട്ടിക്കല്ല് , പി.എൻ. ലാൻഡിൽ വീട്ടുമുറ്റത്തെ ഏകദേശം 60 അടി താഴ്ചയുള്ള കിണറ്റിൽ അബദ്ധവശാൽ വീണ നടേശൻ (75) എന്ന ആളെ കല്ലമ്പലം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. സുനിൽകുമാർ ന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫിസർ മാരായ പ്രവീൺ, ശ്രീരാഗ്. അരവിന്ദൻ , അരവിന്ദ്, ഹോം ഗാർഡ് സുജിത്ത് എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്