തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്‌കാനിംഗ് നിലച്ചിട്ട് ഒരു മാസം. ആശുപത്രിയില്‍ എത്തുന്ന ബി.പി.എല്‍. രോഗികള്‍ ഉള്‍പ്പടെ സ്‌കാനിംഗിന് ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെയാണ്. മെഡിക്കല്‍ കോളജില്‍ 2000 രൂപയ്ക്ക് ലഭിക്കുന്ന എം.ആര്‍.ഐയ്ക്ക് മൂന്നിരട്ടിയോളം തുകയാണ് സ്വകാര്യ ലാബുകളില്‍ രോഗികള്‍ നല്‍കേണ്ടി വരുന്നത്.രോഗാവസ്ഥ സൂക്ഷ്മമായി പരിശോധിക്കാനും ചികിത്സ നിശ്ചയിക്കാനും ഡോക്ടര്‍മാര്‍ ആശ്രയിക്കുന്ന പ്രധാന പരിശോധനയാണ് എം.ആര്‍.ഐ. പക്ഷേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു മാസമായി എം.ആര്‍.ഐ സ്‌കാനിംഗ് നടക്കുന്നില്ല. ബി.പി.എല്‍ രോഗികള്‍ക്ക് സൗജന്യ നിരക്കിലാണ് മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ പരിശോധ. എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാര്‍ ഉള്‍പ്പടെ സ്‌കാനിംഗിന് സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.
2000 രൂപ ചെലവ് വരുന്ന മെഡിക്കല്‍ കോളജിലെ എം.ആര്‍.ഐയ്ക്ക് മൂന്നിരട്ടി തുകയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. 13 വര്‍ഷം മുമ്പ് സ്ഥാപിച്ച മെഷീന്‍ അറ്റകുറ്റപ്പണി നടത്താന്‍ 25 ലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇത് നടത്തിയാലും എത്ര നാള്‍ ഓടുമെന്ന് ഉറപ്പില്ല. പരിഹാരം ആവശ്യപ്പെട്ട് റേഡിയോളജി വിഭാഗം ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയെങ്കിലും തീരുമാനമായില്ല. അര്‍ബുദ രോഗികള്‍ അടക്കം ആയിരത്തിലേറെ പേര്‍ സ്‌കാനിങ്ങിന് തീയതി ലഭിച്ച കാത്തിരിക്കുമ്പോഴാണ് മെഷീന്‍ തകരാറിലായത്.