കണ്ണൂർ: മാവേലി എക്സ്പ്രസിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു. ട്രെയിനിലെ ബാത്ത്‌റൂമിൽ പോയി മടങ്ങുമ്പോഴാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. തിരുവനന്തപുരത്ത് നിന്ന് പഴയങ്ങാടിയിലേക്ക് മടങ്ങുകയായിരുന്നു യുവതി. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ റെയിൽവേ പൊലീസ് കേസെടുത്തു. രണ്ട് പേർ ചേർന്നാണ് കവർച്ച നടത്തിയത് എന്നാണ് യുവതിയുടെ മൊഴി. രണ്ട് പവന്റെ സ്വർണമാലയാണ് കവർന്നത്.