അത് വെളിച്ചത്തില്‍ പിടിക്കുമ്പോൾ കാണാന്‍ കഴിയും. മഹാത്മാഗാന്ധിയുടെ ഛായാചിത്രമാണ് വാട്ടര്‍മാര്‍ക്ക്, ഇത് നോട്ടിന്‍റെ ഇടതുവശത്ത് കാണാം.
സുരക്ഷാ ത്രെഡ് പരിശോധിക്കുക ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ലംബമായി ഒരു നൂല്‍ ഉണ്ട്. അതില്‍ ആര്‍ബിഐ എന്നും നോട്ടിന്‍റെ മൂല്യവും അച്ചടിച്ചിരിക്കുന്നത് കാണാം. വെളിച്ചത്തിലേക്ക് പിടിച്ചാല്‍ നൂല്‍ വ്യക്തമായി കാണാം. പ്രിന്‍റിംഗ് നിലവാരം പരിശോധിക്കുക യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ അച്ചടി ഗുണനിലവാരം മികച്ചതാണ്. വ്യക്തവുമായ വരകളാണ് കറന്‍സികളിലുണ്ടാവുക. വ്യാജ നോട്ടുകളില്‍ മങ്ങിയ
വരകളോ, പുരണ്ട മഷിയോ ഉണ്ടായിരിക്കാം. സീ – ത്രൂ രജിസ്റ്റര്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് ഒരു സീ – ത്രൂ രജിസ്റ്റര്‍ ഉണ്ട്, നോട്ടിന്‍റെ മുന്‍ഭാഗത്തും പിന്നിലും അച്ചടിച്ച നോട്ടിന്‍റെ മൂല്യത്തിന്‍റെ ഒരു ചെറിയ ചിത്രം വെളിച്ചത്തിലേക്ക് പിടിക്കുമ്പോൾ കാണാവുന്നതാണ്.
മൈക്രോ-ലെറ്ററിങ്ങ് ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മൈക്രോ-ലെറ്ററിംഗ് ഉണ്ട്, അത്ഭുതക്കണ്ണാടിക്ക് കീഴില്‍ കാണാവുന്ന ചെറിയ എഴുത്താണ്. മൈക്രോ ലെറ്ററിംഗ് യഥാര്‍ത്ഥ നോട്ടുകളില്‍ വ്യക്തവും മൂര്‍ച്ചയുള്ളതുമാണ്, പക്ഷേ വ്യാജ നോട്ടുകളില്‍ ഇത് മങ്ങിയിരിക്കും. പേപ്പറിന്‍റെ ഗുണനിലവാരം പരിശോധിക്കുക
യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള കടലാസുകളിലാണ് അച്ചടിക്കുന്നത്. വ്യാജ നോട്ടുകള്‍ മിനുസമാര്‍ന്നതോ വഴുക്കലുള്ളതോ ആയിരിക്കും. സീരിയല്‍ നമ്പര്‍ പരിശോധിക്കുക
ഓരോ ഇന്ത്യന്‍ കറന്‍സി നോട്ടിലും ഒരു തനത് സീരിയല്‍ നമ്പര്‍ പ്രിന്‍റ് ചെയ്തിരിക്കും. നോട്ടിന്‍റെ ഇരുവശത്തും സീരിയല്‍ നമ്പര്‍ ഒന്നുതന്നെയാണെന്നും സൈഡ് പാനലില്‍ പ്രിന്റ് ചെയ്തിരിക്കുന്ന സീരിയല്‍
നമ്പറുമായി അത് പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക. വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ പ്രചാരം തടയാന്‍, റിസര്‍വ് ബാങ്ക് നിരവധി നടപടികള്‍ കൈക്കൊള്ളുന്നു. വ്യാജ കറന്‍സി നോട്ട് ശ്രദ്ധയില്‍പ്പെട്ടാല്‍
കാലതാമസം കൂടാതെ അധികൃതരെ അറിയിക്കണം ഇന്ത്യയില്‍ വ്യാജ കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്.
വ്യാജ നോട്ട് കണ്ടെത്തിയാല്‍ എന്തു ചെയ്യണം?
നിങ്ങള്‍ക്ക് എടിഎം മെഷീനില്‍ നിന്നാണ് ഒരു വ്യാജ കറന്‍സി ലഭിച്ചതെന്നിരിക്കട്ടെ, എങ്കിലാദ്യം അവിടെയുള്ള സിസിടിവി (CCTV) ക്യാമറയില്‍ ആ കറന്‍സിയുടെ മുന്‍വശവും പിറകുവശവും കാണിക്കണം. തുടര്‍ന്ന് എടിഎമ്മിന് സുരക്ഷയൊരുക്കുന്ന സെക്യുരിറ്റി ജീവനക്കാരനെ വിവരം അറിയിക്കണം.
ഇടപാടിന്റെ റസീപ്റ്റ് എടിഎമ്മില്‍ നിന്നും എടുക്കുക. തുടര്‍ന്ന് ബാങ്കിലെത്തി വ്യാജ കറന്‍സിയും എടിഎമ്മില്‍ നിന്നും ലഭിച്ച റസീപ്റ്റും ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുക. അവിടെ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍, വ്യാജ കറന്‍സിക്ക് പകരം യഥാര്‍ത്ഥ
കറന്‍സി നിങ്ങള്ക്ക് കിട്ടും. എടിഎം മെഷീനില്‍ നിന്നാണ് വ്യാജ കറന്‍സി ലഭിക്കുന്നതെങ്കില്‍, ഉപഭോക്താവിന് നഷ്ടമായ തുകയ്ക്കുള്ള യഥാര്‍ത്ഥ കറന്‍സി നല്‍കാന്‍ ബാങ്കിന് ഉത്തരവാദിത്തം ഉണ്ടെന്നാണ് റിസര്‍വ് ബാങ്ക്
നല്‍കിയിരിക്കുന്ന നിര്‍ദേശം.
നിങ്ങള്‍ക്ക് വ്യാജ കറന്‍സികള്‍ ലഭിച്ചുവെങ്കില്‍, തൊട്ടടുത്തുള്ള റിസര്‍വ് ബാങ്കിന്റെ ഇഷ്യൂ ഓഫീസില്‍ വിവരം ധരിപ്പിക്കുക. അല്ലെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. വ്യാജ കറന്‍സികള്‍ ലഭിച്ചാല്‍, ഒരു തരത്തിലും ഒളിപ്പിക്കാനോ കളയാനോ ശ്രമിക്കരുത്. വ്യാജ കറന്‍സികള്‍ ബോധപൂര്‍വം
പ്രചരിപ്പിക്കുന്നത്, ഐപിസി 489-C പ്രകാരമുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നുകില്‍ പിഴയോ അല്ലെങ്കില്‍ തടവു ശിക്ഷയോ ലഭിക്കാം. വ്യാജ കറന്‍സി ബോധപൂര്‍വം പ്രചരിപ്പിക്കുന്നതിന്, 7 വര്‍ഷത്തെ തടവു ശിക്ഷ മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം. അല്ലെങ്കില്‍ പിഴയും തടവു ശിക്ഷയും ഒരുമിച്ചും ലഭിക്കാം. വ്യക്തിഗത പണമിടപാടിലാണ് നിങ്ങള്‍ക്കൊരു വ്യാജ കറന്‍സി ലഭിക്കുന്നതെങ്കില്‍ നിങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് വെളിവാക്കുന്നതും തെളിയിക്കുന്നതുമായ രേഖകള്‍ കൈവശം ഉണ്ടാകണം. അതില്ലാത്ത പക്ഷം ഒന്നും ചെയ്യാന്‍ കഴിയിലല്ല .