കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസ് യാത്രക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച പ്രതിയെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

കിളിമാനൂര്‍ : പഴയകുന്നുമ്മല്‍ തട്ടത്തുമല, പാപ്പാല ചാക്കുടി ഉഷാ ഭവനില്‍ സന്തോഷ്( 31 ) ആണ് അറസ്റ്റിലായത്

കിളിമാനൂര്‍ സ്വദേശി രവി എന്നയാളുടെ കൈയില്‍ നിന്നും ബസ്സിറങ്ങുന്ന സമയം പതിനായിരം രൂപ തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ നോക്കിയ കേസിലാണ് സന്തോഷ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 14നു രാവിലെ പോങ്ങനാട് നിന്നും കിളിമാനൂരിലേയ്ക്കു സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസിലായിരുന്നു സംഭവം. ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബസ് പരിശോധിച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനൂജ് എസ്, പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജിത്ത് കെ നായര്‍ രാജി കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്