ചെന്നൈ : ധര്‍മപുരിയില്‍ കാമുകിയെ ലൈംഗികമായി ഉപദ്രവിച്ച മന്ത്രവാദിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ലിംഗം മുറിച്ചു മാറ്റിയ കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. പ്രതികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങുകയുണ്ടായി.
തടസ്സങ്ങള്‍ നീക്കി കാമുകിയെ വിവാഹം കഴിക്കാൻ പൂജ നടത്തണമെന്നാവശ്യപ്പെട്ട് ദിനേശ് ആഭിചാരക്രിയകള്‍ നടത്തുന്ന ശശികുമാറിനെ സമീപിക്കുകയായിരുന്നു. ദിനേശിന്റെ അച്ഛന്റെ സുഹൃത്താണ് ശരികുമാര്‍. ഇയാള്‍ പറഞ്ഞതനുസരിച്ച് രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയേയും കൂട്ടി ദിനേശ് ശശികുമാറിന്റെ വീട്ടില്‍ പൂജക്ക് എത്തി. മന്ത്രവാദ പരിപാടികള്‍ തുടങ്ങിയപ്പോള്‍ ദിനേശിനോട് ഇയാള്‍ പുറത്തിറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഈ തക്കം നോക്കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . പുറത്തേയ്ക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി വന്ന പെണ്‍കുട്ടി ശരികുമാര്‍ ഉപദ്രവിച്ച വിവരം ദിനേശിനോട് പറഞ്ഞു. തുടര്‍ന്ന് ദിനേശും സുഹൃത്തുക്കളും ചേര്‍ന്ന് ശശികുമാറിനെ കൊല്ലാന്‍ തീരുമാനിക്കുകയും ഇക്കഴിഞ്ഞ ബുധനാഴ്ച മറ്റൊരു സുഹൃത്തിന് വേണ്ടി മന്ത്രവാദം നടത്തണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ദിനേശ് ശശികുമാറിനെ ബെന്നഗരം വനമേഖലയില്‍ എത്തിക്കുകയും ചെയ്തു.അവിടെ വച്ച് ബോധം മറയുവോളം മദ്യം നല്‍കിയതിന് ശേഷം ദിനേശും കൂട്ടുകാരും ചേര്‍ന്ന് ശശികുമാറിനെ കൊല്ലപ്പെടുത്തി. ലിംഗം മുറിച്ചുമാറ്റിയശേഷം കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി ശശികുമാറിന്റെ ഭാര്യ സുജാത ഹൊസൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ദിനേശ് വിളിച്ച കാര്യവും പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനമേഖലയില്‍ നിന്നും ശശികുമാറിന്റെ മൃതദേഹം കണ്ടെത്തി. ദിനേശന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ ദിനേശന്റെ മറ്റൊരു സുഹൃത്ത് കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിക്കുന്നു.