കിണറ്റിന് പുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തിൽ മുങ്ങിയാണ് കരടി ചത്തത്. മയക്കുവെടിയേറ്റ കരടിയെ വലയിൽ മുകളിലേയ്ക്ക് ഉയര്‍ത്തുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീണു. പുറത്തെത്തിക്കാൻ ഒന്നര മണിക്കൂറോളം പരിശ്രമിച്ചു. ഗുരുതര പിഴവാണ് വനം വകുപ്പിനുണ്ടായത്. മയക്കുവെടിയേറ്റ കരടി മുങ്ങാനുള്ള സാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. കിണറിന്റെ ആഴവും വെള്ളത്തിന്റെ അളവും കണക്കാക്കുന്നതിലും പിഴവുണ്ടായി.
കിണറ്റിന്റെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന കരടിക്ക് താഴെയായി വനം വകുപ്പ് ആദ്യം വല വരിച്ചു. വലയിൽ കരടി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മയക്ക് വെടി വയ്ക്കാൻ തീരുമാനിച്ചത്. പക്ഷെ മയക്കുവെടിയേറ്റ ശേഷം കരടി കൂടുതൽ പരിഭ്രാന്തനായി. ഇത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. കിണറിന്റെ ആഴം കണക്കാക്കുന്നതിലും വെള്ളം അളക്കുന്നതിലും പാളിച്ചയുണ്ടായി. ഇതെല്ലാം കരടിയുടെ മരണത്തിലേക്ക് നയിച്ചു.