സജീവിന്റെ സുഹൃത്ത് സന്തോഷ് കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. സന്തോഷ് സജീവിനെ തള്ളിയിട്ട് കൊന്നെന്നായിരുന്നു ബന്ധുവിന്റെ മൊഴി. മറ്റൊരു സുഹൃത്തായ രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ മൺതിട്ടയിൽ നിന്ന് വീണാണ് സജീവ് മരിച്ചത്. മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ അറിയൂവെന്ന് പൊലീസ് വ്യക്തമാക്കി.
മായാവി എന്ന് വിളിക്കുന്ന സന്തോഷാണ് കസ്റ്റഡിയിലായത്. സന്തോഷ് ഉൾപ്പെടെയുള്ള ആളുകൾക്ക് വേണ്ടിയാണ് മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് മദ്യസത്കാരം നടത്തിയതും പിന്നീട് വാക്കു തർക്കമുണ്ടാകുകയും സന്തോഷ് സജീവിനെ പിടിച്ച് തള്ളുകയും സജീവ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് വീഴുകയും അവിടെ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചെയ്തത്. പിന്നീട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.