ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച കേസിൽയുവതിയും, സുഹൃത്തും കൊച്ചിയില്‍ അറസ്റ്റിൽ

കൊച്ചി. നഗരത്തില്‍ ഹണി ട്രാപ്പ് .ഡോക്ടറെ ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ച കേസിൽ
യുവതിയും, സുഹൃത്തും അറസ്റ്റിൽ
ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ്‌ അമീൻ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലധികം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയത്.

കൊച്ചിയിലെ ഡോക്ടറുമായി മൊബൈൽ ഫോൺ വഴിയാണ് നസീമ സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇരുവരും ചാറ്റിംങ് തുടർന്നു. രോഗ വിവരങ്ങളെക്കുറിച്ച് ചോദിച്ചു തുടങ്ങിയ ചാറ്റിങ്ങ് പതിവായി.
ചികിത്സയുടെ ആവശ്യത്തിന് എന്ന് പറഞ്ഞ് നസീമ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി. രണ്ടാം പ്രതിയും നസീമയുടെ സുഹൃത്തുമായ മുഹമ്മദ് അമീൻ ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവിശ്യപ്പെട്ടു.


ആദ്യം 44,000 രൂപയും പിന്നീട് 5 ലക്ഷം രൂപയും നൽകി. വീണ്ടും അഞ്ചു ലക്ഷം ആവശ്യപ്പെട്ടപ്പോൾ ആണ് ഡോക്ടർ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സമാനമായ രീതിയിൽ ഇവർ വേറെയും തട്ടിപ്പുകൾ നടത്തിയതായും പോലീസിന് സംശയമുണ്ട്
ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.