ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ മൂല്യങ്ങൾക്ക് വേണ്ടി പോരാടുന്ന ശ്രീ രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ച "നൈറ്റ് മാർച്ച് മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാടിന്റെ അധ്യക്ഷതയിൽ ഡി. സി. സി ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. കെ ഗംഗാധര തിലകൻ,ഭാരവാഹികളായ മണിലാൽ സഹദേവൻ, കെ ദിലീപ് കുമാർ, നിസ്സാം തോട്ടയ്ക്കാട്, മുഹമ്മദ് അജ്മൽ തുടങ്ങിയവർ സംസാരിച്ചു.