ആറ്റിങ്ങൽ നഗരസഭയ്ക്ക് എതിർവശത്ത് ലക്ഷ്മി ഒപ്റ്റിക്കൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന നടരാജപിള്ളയുടെ വേർപാട് ആറ്റിങ്ങലും പരിസരത്തുമുള്ള നിരവധി സാധാരണക്കാർക്ക് തീരാ നഷ്ടമായി .
മുഖകണ്ണാടി എന്ന് പറയുമ്പോൾ നല്ലൊരു വിഭാഗം ജനങ്ങൾ ഓർക്കുന്നത് നടരാജപിള്ളയെയായിരുന്നു .
തിങ്കളാഴ്ച രാത്രി അസ്വസ്ഥതയുണ്ടാവുകയും അന്ത്യം സംഭവിക്കുകയും ആയിരുന്നു.
തമിഴ്നാട്ടിൽ നിന്നും ജോലി തേടിയെത്തി ആറ്റിങ്ങലിൽ മുഖ കണ്ണാടിയുടെ പണികൾ ചെയ്തു ഇവിടത്തുകാരനായി മാറിയ ആളാണ് നടരാജപിള്ള.
കുറെ നാളായി നടരാജൻ തന്നെയാണ് ലക്ഷ്മി ഒപ്ടിക്കൽസ് നടത്തിയിരുന്നത് .
വലിയ സ്ഥാപനങ്ങളിൽ വലിയ തുക കൊടുത്തു ഫ്രെയിമും ഗ്ലാസും വാങ്ങാൻ കഴിയാതിരുന്നവർക്ക് നടരാജൻ എന്നും ഒരു അവശ്യ ഘടകമായിരുന്നു അവരുടെ വരുമാനത്തിന് അനുസരിച്ച് വളരെ വിലകുറച്ച് ആയിരുന്നു നടരാജൻ വിൽപ്പന നടത്തിയിരുന്നത്. വൻ ലാഭം എടുക്കാതെ നടരാജൻ നടത്തിയിരുന്ന സേവനം എടുത്തു പറയേണ്ടതാണ് .
ഇന്നലെ ഉച്ചയോടെ പൂവണത്തുമൂട്ടിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.