സുഹൃത്തിന്റെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ റോഡിലേക്ക് തെറിച്ച് വീണ് മദ്ധ്യവയസ്കന് ദാരുണാന്ത്യം .

സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ റോഡിലേക്ക് തെറിച്ച് വീണ് മദ്ധ്യവയസ്കന് ദാരുണാന്ത്യം. പുളിമാത്ത് പ്ലാവിള പുത്തൻവീട്ടിൽ സഹദേവനാണ് ( 54) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കൂനൻ വേങ്ങ സ്നേഹപുരത്ത് വച്ചായിരുന്നു അപകടം. നെടുമങ്ങാട് നിന്നും കല്ലറയിലേക്ക് വരുമ്പോഴാണ് സംഭവം . എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ . ബൈക്ക് വെട്ടിത്തിരിയ്ക്കുന്നതിനിടയിൽ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സഹദേവൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു . വീഴ്ച്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് തിരു വനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു .
വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി കേസ് എടുത്തു.