സ്വർണവിലയിൽ മാറ്റമില്ല; ഇന്നും വില റെക്കോർഡിനരികെ

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നും ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിൽക്കുന്നത്. ഒരു പവന് 44760 രൂപയിലാണ് വ്യാപാരം തുടരുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4660 രൂപയാണ്.കഴിഞ്ഞ ദിവസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.
ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.