ആറ്റിങ്ങല്‍: നഗരസഭ കുടുംബശ്രീയുടെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ വിഷു വിപണനമേള ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി മേള ഉദ്ഘാടനം ചെയ്തു
കുടുംബശ്രീയുടെ കീഴിലെ മൈക്രോ സംരഭകരുടെയും സംഘകൃഷി യൂണിറ്റുകളുടെയും ഉത്പ്പന്നങ്ങളാണ് വിപണനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. അച്ചാര്‍, വെളിച്ചെണ്ണ തുണി സഞ്ചി, വിവിധയിനം പാക്കറ്റ് ഫുഡുകള്‍, ജൈവ പച്ചക്കറി, വിഷുകണി ഒരുക്കുന്നതിനുള്ള സാധനങ്ങള്‍, പലതരം പായസങ്ങള്‍ എന്നിവ ഈ മേളയിലെ പ്രധാനയിനങ്ങളാണ്. നഗരസഭാങ്കണത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.നജാം, ഗിരിജ ടീച്ചര്‍, കൗണ്‍സിലര്‍ എം താഹിര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ.റീജ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീജസുനില്‍, സൂപ്രണ്ട് ഷീബ, മെമ്പര്‍ സെക്രട്ടറി സുമ, ജില്ലാ മിഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.