വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ അപര്യാപ്ത കാരണം. രോഗികൾ ബുദ്ധിമുട്ടിൽ. പകലും, രാത്രിയിലും ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന സമ്പ്രദായം നാളുകളായി തുടരുന്നു.
രാവിലെ ആറുമണിക്ക് എത്തുന്ന രോഗികൾ രണ്ടു മണി കഴിഞ്ഞാലും ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുവാൻ സാധിക്കുന്നില്ല. ഓ. പി യിൽ ഇരിക്കുന്ന ഡോക്ടർ ആണ് അത്യാഹിതത്തിലും പരിശോധിക്കൻ പോകുന്നത്. ഇതു കാരണം O. P മുടങ്ങുന്നു
രോഗികൾ വൈകുന്നേരം വരെ കാത്തുനിൽക്കുന്ന. സാഹചര്യം
O. P ടിക്കറ്റിന് അമിത ഫീസ്ടാക്കുന്നു. പാർക്കിംഗ് ഫീസ് വേറെ, സ്കാനിങ്ങിനും, എക്സറേക്കും,ബ്ലഡ് പരിശോധിക്കുന്നതിന് അമിതമായ ചാർജ് .
ആശുപത്രി സ്റ്റാഫുകൾ രോഗികളോടുള്ള പെരുമാറ്റ രീതിയിൽ മാറ്റം വരുത്തണം.
ഇതിനെല്ലാം പരിഹാരം ഉണ്ടായില്ലെങ്കിൽ ആശുപത്രി പഠിക്കൽ സമരത്തിന് ഇറങ്ങുമെന്ന് RSP ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ അറിയിച്ചു