*വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റിന്റെ കുടുംബ സുരക്ഷാ പദ്ധതി പ്രകാരം മരണാനന്തര ധന സഹായ വിതരണംനടന്നു*

വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റിന്റെ *കുടുംബ സുരക്ഷാ പദ്ധതി* പ്രകാരം മരണമടഞ്ഞ വ്യാപാരി കെ ബാബുവിന്റെ കുടുംബത്തിനുള്ള *പത്ത് ലക്ഷം* രൂപയുടെ സഹായ വിതരണം 14/04/2023 വൈകിട്ട് നാലിന് കാരേറ്റ് ആർ.കെ.വി ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കെ.വി.വി.എസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് *പെരിങ്ങമ്മല രാമചന്ദ്രൻ* അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട *എംഎൽഎ അഡ്വ.ഡി.കെ മുരളി* ഉദ്ഘാടനവും ചെക്ക് വിതരണവും നടത്തി. *ജി ശാന്തകുമാരി* ( പഞ്ചായത്ത് പ്രസിഡന്റ് ), *എ അഹമ്മദ് കബീർ* ( വൈസ് പ്രസിഡന്റ് ), *വൈ വിജയൻ* (ജില്ലാ ജനറൽ സെക്രട്ടറി ), *ധനിഷ് ചന്ദ്രൻ* ( ജില്ലാ ട്രഷറർ ), മേഖല പ്രസിഡന്റുമാരായ *പാലോട് കുട്ടപ്പൻ നായർ, ജോഷി ബാസു, വെള്ളറട രാജേന്ദ്രൻ*, വാർഡ് മെമ്പർമാരായ *അജയഘോഷ്, നയനകുമാരി, ആശ*, KVVES ജില്ലാ ഭാരവാഹികളായ *വെള്ളനാട് സുകുമാരൻ നായർ, വെഞ്ഞാറമൂട് ബാബു, കെ സിത്താര, കല്ലയം ശ്രീകുമാർ , പ്രസന്നൻപിള്ള, ബാബുരാജ്, അൻസാരി, രജ്ഞിത* തുടങ്ങിയവർ പങ്കെടുത്തു.