മംഗലപുരം കുഞ്ഞുങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ ഇടവിളാകം യു.പി.സകൂള്‍ മാത്യകാ പ്രീ പ്രൈമറിക്ക് വര്‍ണാഭമായ തുടക്കം സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബി.ആര്‍.സിയുടെ നേത്യത്വത്തിലാണ് സ്റ്റാര്‍സ് മാത്യകാ പ്രീപ്രൈമറി വര്‍ണ്ണ കൂടാരം ഇടവിളാകം യു.പി.സകൂളില്‍ നിര്‍മ്മിച്ചത്.
പത്ത് ലക്ഷം രൂപ ചെലവില്‍ അനുഭവങ്ങളിലൂടെ പഠനം എന്ന ലക്ഷ്യത്തില്‍ ഊന്നല്‍ നല്‍കി പതിമൂന്ന് ഇടങ്ങള്‍ സജ്ജീകരിച്ചു. ഓരോ ഇടങ്ങളിലും പഠനാനുഭവങ്ങള്‍ പങ്ക് വെക്കുന്നതിന് ഐ.ടി സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. പഠനം രസകരമാക്കാന്‍ പുസതകമരം.
ജലാശയം, ഹരിതോദ്യാനം തുടങ്ങിയവയും നിര്‍മിച്ചിട്ടുണ്ട് നൂറില്‍പ്പരം കുട്ടികള്‍ നിലവില്‍ പ്രീ പ്രൈമറി വിഭാഗത്തില്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര വിഭാഗത്തില്‍ ഉയരുന്നതോടെ പൊതു വിദ്യാലയത്തിലെ കുട്ടികളുടെ പഠനനിലവാരം നിലവിലേക്കാള്‍ മികച്ചതാകും വി.ശശരി എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയതു