ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ (വെള്ളി) ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒമാനിൽ ചെറിയ പെരുന്നാൾ ശനിയാഴ്ചയാണ്.ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് (ഏപ്രിൽ 22) ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ ഔഖാഫ്‌ മതകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിൽ ശവ്വാൽ പിറവി കാണാൻ കഴിഞ്ഞതായി ചന്ദ്രോദയ നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി സുപ്രീം കോടതിയും അന്തിമ പ്രഖ്യാപനം നടത്തി.