നിരവധി കൊറിയന്‍ പൗരന്മാരെയും അധികൃതര്‍ ജിദ്ദയിലെത്തിച്ചു. സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടവരെയാണ് ജിദ്ദയിലെത്തിച്ചത്. സൗദി അധികൃതരും സൈന്യവും പൂച്ചെണ്ടും മധുരവും നല്‍കിയാണ് ഇവരെ സ്വീകരിച്ചത്.സുഡാനില്‍ കുടുങ്ങിയ സൗദി പൗരന്മാരോടൊപ്പം കഴിഞ്ഞ ദിവസം ഏതാനും ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു. ഫ്രഞ്ച് പൗരന്‍മാരോടൊപ്പവും ഇന്ത്യക്കാരെ ഇന്ന് ജിദ്ദയിലെത്തിച്ചിരുന്നു. അതിനിടെ സുഡാനിലെ ഫ്രാന്‍സ് എംബസിയില്‍ നിന്ന് ഫ്രഞ്ച് പൗരന്മാരെ ഒഴിപ്പിക്കാനുളള ശ്രമത്തിനിടെ വിമാനം ആക്രമിച്ചതായി സുഡാന് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഒരു ഫ്രഞ്ച് പൗരന് പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.