ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഒറ്റൂരിൽ പുതിയ പാലം നിർമ്മിക്കുന്നത് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഒ എസ് അംബിക എംഎൽഎ

വടശ്ശേരി ക്കോണം - മണമ്പൂർ റോഡിൽ സ്ഥിതിചെയ്യുന്ന പാലത്തിന്റെ വീതി കുറവായതിനാൽ ഗതാഗത തടസ്സം നേരിട്ടിരുന്നു. ഇരു വശത്തേക്കും സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കാൻ കഴിയുന്ന തരത്തിലുള്ള പാലമാണ് നിർമ്മിക്കുക. നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പാലം നിർമ്മാണം ആരംഭിക്കും