തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും രണ്ട് കോടി രൂപ വിതരണം ചെയ്യാൻ ഉത്തരവ്. അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും നല്കുന്നതിന് വ്യവസായിയായ എം.എ യൂസഫലി ( ലുലു ഗ്രൂപ്പ്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയ രണ്ടു കോടി രൂപ വിനിയോഗിക്കാനാണ് നിർദേശം. ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഉത്തരവിട്ടത്. 2016 ലാണ് പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നത്. അതിൽ മരണപ്പെട്ട 109 പേരുടെ ആശ്രിതർക്ക് ഒരുലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റ 209 പേർക്ക് 30,000 രൂപ വീതവും നിസാര പരിക്കേറ്റ 202 പേർക്ക് 14,000 രൂപ വീതവും നൽകാനാണ് ഉത്തരവ്....