ചേരാനല്ലൂരിൽ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതിയെ ചേരാനല്ലൂർ പൊലീസ് പിടികൂടി. ഏലൂർ, മഞ്ഞുമ്മൽ പുറഞ്ചൽ റോഡ്, മേട്ടേക്കാട്ട് വീട്ടിൽ സോബിൻ സോളമൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഏപ്രിൽ 6ന് വൈകിട്ട് മൂന്നു മണിയോടുകൂടി ചേരാനല്ലൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിന്റെ സമീപത്ത് വച്ച് ചേരാനല്ലൂർ മാതിരപ്പിള്ളി സ്വദേശിനിയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതി പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്.
ചേരാനല്ലൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.