റിയാദ്: ദീർഘകാലത്തെ സൗദിയിലെ പ്രവാസത്തിനൊടുവിൽ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം മുഖത്തല, കുറുമണ്ണ സ്വദേശി ലക്ഷ്മി ഭവനിൽ ശിവൻകുട്ടി (58) ആണ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്. അന്നസ്ബാൻ ക്ലീനിങ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. ഭാര്യ - ബിന്ദു, മക്കൾ - ലക്ഷ്മി, കൃഷ്ണ, ശിവാനി, മരുമകൻ - രാജേഷ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടു പോകും.