മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍.

തിരുവനന്തപുരം. മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍. മംഗലപുരം സ്വദേശി ഷനാദ്, ആനാട് സ്വദേശി അഖില്‍ എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാട്ടാക്കടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ചാത്തന്നൂര്‍ സ്വദേശി അഖില്‍ കൃഷ്ണനെയാണ് മദ്യലഹരിയില്‍ നെടുമങ്ങാട് വെമ്പായം റോഡില്‍ പ്രതികള്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അപകടകരമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്. അഖിലിന്റെ ഇരുചക്രവാഹനത്തിന് കുറുകെ വാഹനം നിറുത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു....