മടവുർ ഗ്രാമപഞ്ചായത്തിലെ പച്ചവിളപ്രദേശത്തേയും പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പുളിമാത്ത് ഏലായേയും ബന്ധിപ്പിക്കുന്ന മണ്ണുവിള വാതുക്കൽ പാലം ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം വാഹന ഗതാഗതയോഗ്യമാക്കിയത്.ബ്ലോക്ക് ഡിവിഷൻ അംഗം എസ്.ആർ അഫ്സലിന് അനുവദിച്ച പട്ടികജാതി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് മണ്ണുവിള വാതുക്കൽ പാലവും മടവൂർ ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ തോക്കിൻമൂട്-കുന്നത്തുകോണം കോളനി റോഡും നവീകരിച്ചത്.പൂർത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി നിർവ്വഹിച്ചു.മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എം.ബിജുകുമാർ അധ്യക്ഷത വഹിച്ചു.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന മുഖ്യപ്രഭാഷണം നടത്തി.എസ്.ആർ അഫ്സൽ, ശ്രീജ ഉണ്ണികൃഷ്ണൻ,ഡി.ദീപ, പി.പ്രസീത,എ.നിഹാസ്, ജെ.സജികുമാർ,സുജീന മഖ്ദൂം, എ.ഹസീന തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ വാദ്യശ്രീ പുരസ്കാര ജേതാവും പ്രദേശവാസികൂടിയായ ശ്രീ കലാമണ്ഡലം രാധാകൃഷ്ണന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളിയുടെ നേതൃത്വത്തിൽ ആദരവ് നൽകി.