മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക്
അഭിമുഖം നടത്തും.
മസാജ് തെറാപിസ്റ്റ് തസ്തികയില്‍ നാല് (പുരുഷന്മാര്‍ -2, സ്ത്രീകള്‍-2)
ഒഴിവുകളാണുള്ളത്. കേരളത്തിലെ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു
വര്‍ഷത്തെ മസാജ് തെറാപി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ ആയുര്‍വേദ
തെറാപിയിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.മള്‍ട്ടിപര്‍പ്പസ്
വര്‍ക്കര്‍ തസ്തികയില്‍ രണ്ട് (പുരുഷന്‍-1, സ്ത്രീ-1) ഒഴിവുണ്ട്.
എസ്.എസ്.എല്‍.സിയാണ് യോഗ്യത. 18നും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക്
അപേക്ഷിക്കാം. വര്‍ക്കല നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന
ഉണ്ടായിരിക്കും. മസാജ് തെറാപിസ്റ്റ് തസ്തികയില്‍ ഏപ്രില്‍ 13 രാവിലെ 10നും
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഗസറ്റഡ്
ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അന്നേദിവസം വര്‍ക്കല
പ്രകൃതി ചികിത്സാ ആശുപത്രിയില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.