കിളിമാനൂർ വെള്ളല്ലൂർ എലാ തോടിന് കുറുകെയുള്ള പാലം നിർമ്മാണത്തിനിടയിൽ തകർന്നു വീണു

കിളിമാനൂർ..നിർമ്മാണത്തിനിടയിൽ വെള്ളല്ലൂർ എലാ തോടിന് കുറുകെയുള്ള പാലം തകർന്നു വീണു.ആളപായമില്ല 

 ഇന്നലെ വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം .ചെമ്പരത്ത് മുക്ക് പുതുശ്ശേരി മുക്ക് റോഡിൽ വെള്ളല്ലൂർ ഏലത്തോടിന് കുറുകെയാണ് പാലം നിർമ്മാണം നടക്കുന്നത് . 

കോൺക്രീറ്റിനു വേണ്ടി തട്ടടിച്ചശേഷം അതിന് മുകളിൽ കമ്പി കെട്ടി പൂർത്തിയാക്കുന്നതിനിടയിൽ ആണ് അപകടം സംഭവിച്ചത് . ബലത്തിന് വേണ്ടി കൊടുത്തിരുന്ന കാറ്റാടി കഴയുടെ തൂണുകൾ തകർന്ന് നിലം പൊത്തുകയായിരുന്നു .

ചെമ്പരത്ത് മുക്ക് പുതുശ്ശേരി മുക്ക് റോഡ് 4.50 കോടി രൂപ ചിലവിട്ടാണ് പുനർനിർമ്മിക്കുന്നത് .ഇതിൻറെ ഭാഗമായിട്ടാണ് പാലം പുനർനിർമ്മിക്കുന്നത്.