ആറ്റിങ്ങല്‍ ഫയര്‍ സ്റ്റേഷനില്‍ ദേശീയ അഗ്‌നിശമന സേനാ ദിനം ആചരിച്ചു

ആറ്റിങ്ങല്‍ ; ഏപ്രില്‍ 14 ദേശീയ അഗ്‌നിശമന സേനാ ദിനത്തില്‍ ആറ്റിങ്ങല്‍ അഗ്‌നിശമന സുരക്ഷ നിലയത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മനോഹരന്‍ പിള്ള പതാക ഉയര്‍ത്തി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ദേശീയ അഗ്‌നി ശമന സുരക്ഷാ ദിനത്തിന്റെ മഹത്വത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു.

ഏപ്രില്‍ 14 ന് ബോംബെ തുറമുഖത്തു വച്ച് ഒരു കപ്പലില്‍ തീപിടിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 71 അഗ്‌നിശമന ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തീയില്‍പ്പെട്ട് രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു. ആ ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലിനു വേണ്ടി ധീര സേനാനികള്‍ക്ക് പ്രണാമമര്‍പ്പിച്ചു കൊണ്ട് ദേശീയ അഗ്‌നിശമന സേനാ ദിനമായി ആചരിക്കുന്നത്.