നാവായിക്കുളം കിഴക്കേനടയിൽ നിയന്ത്രണം വിട്ട് ബ്രില്യന്റ് സൗണ്ട്സിന്റെ പവർ യൂണിറ്റ് ലോറി മറിഞ്ഞു,ബ്രില്യന്റ് നഹാസ് അത്ഭുതകാരമായി രക്ഷപെട്ടു.

രാത്രി പന്ത്രണ്ട് അരക്കായിരുന്നു അപകടം. ഡീസന്റ് മുക്ക് റോഡിൽ നിന്ന് നാവായിക്കുളത്തേക്ക് വരുകയായിരുന്ന ലോറി അമ്പലത്തിന് മുന്നിലെ കയറ്റത്ത് വെച്ച് വണ്ടിയുടെ എഞ്ചിൻ ഓഫായതിനെ തുടർന്ന് റിവേഴ്‌സ് ഇറങ്ങി സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു.....വാഹനം ഓടിച്ചിരുന്ന ബ്രില്യന്റ് സൗണ്ട്സ് ഓണറും വാർഡ് മെമ്പറും കൂടിയായ ബ്രില്യന്റ് നഹാസ് അത്ഭുതകാരമായി രക്ഷപെട്ടു. കല്ലമ്പലം ഫയർ ഫോഴ്സ് സ്ഥലതെത്തി രക്ഷാപ്രവർത്തനം നടത്തി.