ആറ്റിങ്ങൾ കെയർ UAE ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ളതുപോലെ Iftar in Labour Camp എന്ന കാരുണ്യ പ്രവർത്തി ഈ വർഷം Sharjah Labour Department -ഇഫ്താർ ഫോഴ്സ് എന്ന പ്രോഗ്രാമുമായി സഹകരിച്ചു കൊണ്ട് ഷാർജ-സജ്ജ ലേബർ പാർക്കിൽ 14-04-2023 വെള്ളിയാഴ്ച സംഘടിപ്പിച്ചു. ആയിരക്കണക്കിന് തൊഴിലാളികളോടൊപ്പം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദീൻ, പ്രസിഡന്റ് ബിനു പിള്ള, ജനറൽ സെക്രട്ടറി അനസ് ഇടവ, കൂടാതെ കൺവീനർമാരായ ബാഫക്കി ഹുസൈൻ,സജ്ജാദ് ഫൈസൽ, അജി കേശവപുരം, ജോയ് രാമചന്ദ്രൻ, നിസ്സാം കിളിമാനൂർ, നവാസ്, ശ്രീകുമാർ കല്ലൂർക്കോണം, താഹ കാപ്പുകാട്, കുഞ്ഞുമോൻ, ജാഫർഖാൻ, ബിജോയ് കിളിമാനൂർ, ഫാമി പാലച്ചിറ, സലിം കല്ലറ, സഹദ് ഇല്ലിയാസ് എന്നിവരുൾപ്പെടെ നൂറുകണക്കിന് വാളെന്റിയർമാർ നേതൃത്വം നൽകി.