അടുത്ത കാലത്തായി, പ്രകൃതിവാതക വില ഉയർന്നിട്ടുണ്ട്. 2022 ഓഗസ്റ്റ് വരെയുള്ള ഒരു വർഷത്തിനുള്ളിൽ സിഎൻജി നിരക്കുകൾ 80 ശതമാനം ഉയർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു, രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില നിർണയത്തിനുള്ള മാനദണ്ഡങ്ങൾ പുനർനിർണയിക്കാൻ കേന്ദ്ര മന്ത്രിസഭാ തയ്യാറായി. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ വിലയുമായി പ്രകൃതി വാതക വില ബന്ധിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് പുതിയ മാറ്റം. ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ ഒരു മാസത്തെ ശരാശരിയുടെ 10 ശതമാനമാകും പ്രകൃതി വാതക വില. മാർക്കറ്റ് ഘടകങ്ങൾക്ക് അനുസരിച്ച് പ്രകൃതി വാതക വില കൂടുകയും കുറയുകയും ചെയ്യുന്നത് നിയന്ത്രിക്കാനാണ് നടപടി. നിലവിൽ കൂടുതൽ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ വിലയ്ക്കനുസരിച്ചായിരുന്നു ഇന്ത്യയിലെയും വില. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് വിലയെ അടിസ്ഥാനമാക്കി ഗ്യാസ് വില നിശ്ചയിക്കുന്നതിനാണ് പുതിയ തീരുമാനം