ഹരിത കർമ്മ സേന അംഗങ്ങൾ, ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് ഐഡി കാർഡും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് തിരുവാതിര, നാടൻ പാട്ട് ഉൾപ്പെടെ വിവിധ കലാപരിപാടികളും ഹരിത കർമ്മ സേന അംഗങ്ങൾ അവതരിപ്പിച്ചു. മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആറ്റിങ്ങൽ നഗരസഭയിൽ ജൈവ അജൈവമാലിന്യം ശേഖരിക്കുന്നതിന് പ്രത്യേകം യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.