ഈദുൽ ഫിത്വർ സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ മഹല്ലുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും ഇന്ന് വൈകീട്ട് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ യോഗം ചേരുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു.മാസദർശന വിവരം സ്ഥിരീകരിക്കുന്നതനുസരിച്ച് ഈദുൽ ഫിത്വ്‌റുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിനായാണ് കൂടിച്ചേരൽ എന്നും ഇമാം അറിയിച്ചു.