അനന്തപുരിക്ക് അഭിമാനമായി സിറ്റി റൈഡും ജീവനക്കാരും....

2022 ഏപ്രിൽ 18ന് കെഎസ്ആർടിസി ആരംഭിച്ച സിറ്റി റൈഡ് യാത്രക്കാരും സഞ്ചാരികളും ആഹ്ലാദപൂർവ്വം ഏറ്റെടുത്തു കഴിഞ്ഞു. തിരുവനന്തപുരം നഗരം ചുറ്റിക്കറങ്ങി കാണാൻ കഴിയുന്ന ഡബിൾ ഡക്കർ ബസ്സിലെ സിറ്റി റൈഡിൽ കയറുക... ഒരു വട്ടം നഗരം ചുറ്റുക...അതൊരു അനുഭവം തന്നെയാണ് ...

സിറ്റി റൈഡിൽ നഗരം കാണാൻ എത്തിയ പതിനായിരത്തിലേറെ യാത്രക്കാർക്ക് കരുതലും സ്നേഹവും നന്മയുമായി കണ്ടക്ടർ ജെ.എ. ജയപ്രകാശും ഡ്രൈവർ വി കെ സുർജിത്തും ഏറെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

ഡേ, നൈറ്റ് എന്നിങ്ങനെ രണ്ട് റൈഡുകളാണ് ഒരുക്കിയിട്ടുള്ളത്.
രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ഡേ റൈഡും വൈകിട്ട് 4 30 മുതൽ 9 30 വരെ നൈറ്റ് റൈഡും നടത്തിവരുന്നു.
ടിക്കറ്റ് റിസർവ്വേഷനും അന്വേഷണങ്ങൾക്കുമായി ജില്ലാ കോ ഓഡിനേറ്റർ വി.എ.ജയകുമാറിനെ ബന്ധപ്പെടാം...
 ഫോൺ: 9188619378