ദുബൈ: കൊല്ലം സ്വദേശിയായ യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരിക്കോട് സ്വദേശി ആസിഫ് മഹ്‍മൂദ് (42) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ദ സെന്‍ട്രല്‍ സ്‍കൂള്‍ ദുബൈ (ടി.സി.എസ്) അഡ്‍മിന്‍ മാനേജറായിരുന്നു.തിങ്കളാഴ്ച രാവിലെ പ്രഭാത നമസ്‍കാരത്തിന് പള്ളിയില്‍ പോയി മടങ്ങിവന്ന ശേഷം ആസിഫ് മഹ്‍മൂദ് താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ദുബൈ സിലിക്കണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബൈയിലെ വിവിധ പ്രവാസി കൂട്ടായ്‍മകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ആസിഫ് മഹ്‍മൂദ്.കൊല്ലം ടി.കെ.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകരായിരുന്ന പ്രൊഫ മഹ്‍മൂദ് - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ - ഖന്‍സ ഖാന്‍. ഭാര്യയും രണ്ട് മക്കളും ദുബൈയിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദുബൈ അല്‍ ഖൂസില്‍ ഖബറടക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.