തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് ക്ഷേത്രത്തിൽ നിന്ന് സമൂഹ സദ്യ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. നിരവധി പേർ ചികിത്സ തേടി. വെഞ്ഞാറമൂട് പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് സദ്യ കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ആരുടെയും ആരോഗ്യ നില ഗുരുതരമല്ല. രണ്ടു ദിവസം മുമ്പായിരുന്നു സമൂഹസദ്യ. ഏകദേശം 180ഓളം പേർ ചടങ്ങിൽ പങ്കെടുത്തതായാണ് വിവരം. പനി, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് എല്ലാവരും തന്നെ ആശുപത്രിയിലെത്തിയത്.