വിവാഹ ഫോട്ടോഷൂട്ടിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂസന്‍ തോമസ്. ദേഹമാസകലം പൊള്ളലേറ്റിട്ടും തളരാതെ ജീവിതത്തെ നേരിട്ടയാള്‍. കുമളിയിലെ ധ്യാനകേന്ദ്രത്തില്‍ വെച്ചായിരുന്നു സൂസന് പൊള്ളലേറ്റത്. അടുക്കളയില്‍ ഗ്യാസ് ഓഫാക്കാന്‍ ശ്രമിക്കുന്നതിനിടെ എണ്ണ തെറിച്ചു വീണു തീ പടരുകയായിരുന്നു. 40 ദിവസത്തോളം ഐസിയുവില്‍ ചികിത്സയിലായിരുന്നു. സൂസന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അന്ന് വിവാഹം സൂസന് വിവാഹമെന്നത് വെറുമൊരു സ്വപ്നമായിരുന്നെങ്കില്‍ ഇന്ന് അത് യാഥാര്‍ഥ്യമായിരിക്കുകയാണ്. സുന്ദരിയായി വരനൊപ്പം നില്‍ക്കുന്ന സൂസന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. സന്ദീപാണ് സൂസന്റെ വരന്‍. ഒരു കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സന്ദീപിനെ ഫെയ്സ്ബുക്ക് വഴിയാണ് സൂസന്‍ പരിചയപ്പെടുന്നത്. എട്ട് മാസത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. കണ്ണൂരില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.