കിണറിന്റെ വക്കത്തിരുന്ന് മനീഷ് ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ഫോണ്‍ സംഭാഷണം നിലച്ചതോടെ പല തവണ യുവതി വിളിച്ചു നോക്കി. എന്നാല്‍ കിട്ടാതിരുന്നതോടെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് മനീഷിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.