ഗായിക അമൃത സുരേഷിന്‍റെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 
പി ആര്‍ സുരേഷ് (60) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

 ചക്കരപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ നാളെ രാവിലെ 11 മണി വരെ പൊതുദര്‍ശനം ഉണ്ടാവും. പച്ചാളം ശ്മശാനത്തില്‍ വച്ചാണ് സംസ്കാരം. ഗായിക അഭിരാമി സുരേഷും പി ആര്‍ സുരേഷിന്‍റെ മകളാണ്