മകന്‍ അമ്മയുടെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമം ചെറുമക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന്. വിദേശത്തുള്ള ഭാര്യയില്‍ ഉള്ള സംശയം ആണ് ഇയാള്‍ മക്കളെ സ്ഥിരമായി ഉപദ്രവിക്കുന്നതിന് കാരണമെന്ന് പോലീസ്. കല്ലറ പാങ്ങോട് നിന്നും മംഗലക്കല്‍ മഹേഷിന്റെ എസ്സ് എസ് ഭവനില്‍ വാടകക്ക് താമസിക്കുന്ന ഷിബു (50) ആണ് ഇയാളുടെ മാതാവ് ഖദീജാ (66 ) നെ തലക്കടിച്ചു പരിക്കേല്‍പ്പിച്ചത്.
ഇയാളുടെ സൈന 12 സാനിയ 9 വയസായ പെണ്‍കുട്ടികളെ ഇയാള്‍ ഉപദ്രവിക്കാറുണ്ട് . സംഭവ ദിവസം ഇയാള്‍ ഭാര്യയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ ചൊല്ലി തര്‍ക്കം ഉണ്ടാക്കുകയും തുടര്‍ന്ന് കുട്ടികള്‍ക്ക് നേരെ തിരിയുകയും ചെയ്തു. ഈ സമയം ഖദീജാ ഇടയ്ക്ക് കയറി തടസം നിന്നു. ഇതോടെ കൂടുതല്‍ പ്രകോപിതനായ ഷിബു സൈക്കിള്‍ ഫോര്‍ക്ക് എടുത്ത് ഖദീജയെ തലക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.