മാമത്ത് ബസ് കാത്ത് നിന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത രണ്ട് പേര്‍ പിടിയില്‍

ആറ്റിങ്ങല്‍: മാമത്ത് ബസ് കാത്ത് നിന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണും, രുപയും തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. അയിരുര്‍പാറ തുണ്ടത്തില്‍ ശാസ്തവട്ടം സ്വദേശി പ്രവീണ്‍ (33), മാമം പന്തലക്കോട് പാട്ടത്തില്‍ വീട്ടില്‍ ദിലീഷ് (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 13ന് മാമത്ത് ബസ് കാത്ത് നിന്ന കടുവയില്‍ സ്വദേശി ജയലാലിന്റെ 25000 രൂപയുടെ മൊബൈലും 31000 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ എസ്എച്ച്ഒ: തന്‍സീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.