കിളിമാനൂർ :ഇന്ന് രാവിലെ പതിനൊന്നര മണിയോടെ ഹൈവേ പോലീസ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എസ് എ പ്രദീപിന് കിളിമാനൂർ ജംഗ്ഷനിൽ നിന്ന് 5000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ഒരു പേഴ്സ് കളഞ്ഞു കിട്ടിയിരുന്നു. അതിൽ നിന്നും കിളിമാനൂർ കീഴ്പേരൂർ സ്വദേശിയായ രാജശേഖരൻ നായരുടെ ഫോൺ നമ്പർ കിട്ടി.എസ്ഐ ഉടൻ തന്നെ ആ നമ്പറിൽ വിളിച്ചു പൈസയും മറ്റും നഷ്ടപ്പെട്ട് വിഷമിച്ചിരുന്ന രാജശേഖരൻ നായരെ വിവരം അറിയിച്ചു. ഉടൻ തന്നെ സ്ഥലത്ത് എത്തിയ രാജ ശേഖരന് പേഴ്സും പണവും എസ് ഐ പ്രദീപ് കൈമാറി... രാജശേഖരൻ എസ് ഐ പ്രദീപ്ന് കൈ കൂപ്പി നന്ദി പ്രകാശിപ്പിച്ച് ആണ് മടങ്ങിയത്.