വര്‍ക്കലയില്‍ രണ്ടുപേര്‍ കഞ്ചാവുമായി പിടിയില്‍

വിനോദസഞ്ചാരമേഖലയില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്ന എട്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മംഗലപുരം മോഹനപുരം വെള്ളൂര്‍ അലിയാര്‍ മന്‍സിലില്‍ നിഹാസ്(33), പാലക്കാട് ചന്ദ്രനഗറില്‍ കരിങ്ങരപള്ളി കാരക്കാട് വീട്ടില്‍ വിഘ്നേഷ്(24) എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍നിന്ന് ചെന്നൈ വഴി തീവണ്ടിമാര്‍ഗം കഞ്ചാവുമായി വര്‍ക്കലയിലെത്തിയ യുവാക്കളെ ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ചെന്നൈ മെയിലില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. മയക്കുമരുന്ന് ശൃംഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുവാക്കള്‍ മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു. ഇവരില്‍നിന്നു പിടിച്ചെടുത്ത കഞ്ചാവിന് അഞ്ചുലക്ഷത്തോളം രൂപ വിപണിവില വരുമെന്നാണ് ഡാന്‍സാഫ് സംഘം വിലയിരുത്തുന്നത്.

വര്‍ക്കല പോലീസുമായി ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. വിനോദസഞ്ചാരമേഖലയില്‍ അമിതലാഭത്തിനു വില്‍ക്കാനായാണ് കഞ്ചാവു കൊണ്ടുവന്നതെന്ന് സംശയിക്കുന്നു. ഇവര്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.