പാതയോരത്ത് തല കുമ്പിട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്
തള്ളയാന കുട്ടിയാനയുടെ ജഡത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നു
ഇടയ്ക്കിടയ്ക്ക് തളയാന അക്രമകാരി ആകുന്നു എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു
പുനലൂർ അലിമുക്കിൽ നിന്ന് അച്ചൻകോവിലിലേക്കുള്ള റോഡിലാണ് ജഡം കണ്ടത്
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്
അമ്മ ആന കൂടുതൽ അപകടകാരി ആകാൻ സാധ്യത ഉള്ളതിനാൽ ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് വേണം വാഹനത്തിൽ യാത്ര ചെയ്യുവാൻ