*ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിനു സമീപം വാഹനാപകടം.*

 നിയന്ത്രണം തെറ്റിയ ഫോർച്യൂണർ എതിരെ വന്ന ഓട്ടോയിലും രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ഫോർച്യൂണർ ഓടിച്ചിരുന്നയാൾ അപകടം നടന്നയുടൻ ഇറങ്ങി ഓടിയതായി ദൃക്സാക്ഷികൾ പറയുന്നു. ഓട്ടോയിൽ സഞ്ചരിച്ചവർക്ക് ഗുരുതര പരിക്കുണ്ട്. ഇരുചക്രവാഹന യാത്രകൾക്കും പരിക്കേറ്റു.
 പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.