ആലംകോട് കടയ്ക്കാവൂർ റോഡിൽ പാലാംകോണം തൊപ്പി ചന്തയിൽ രാത്രികാലങ്ങളിൽ ഗുണ്ടകളുടെ വിളയാട്ടം

ആലംകോട്  കടയ്ക്കാവൂർ  റോഡിൽ   പാലാംകോണം  തൊപ്പി ചന്തയിൽ രാത്രികാലങ്ങളിൽ ഗുണ്ടകളുടെ വിളയാട്ടം കഴിഞ്ഞദിവസം വെളുപ്പിന് 2  മണിക്ക് ആലംകോട് ഫിഷ് മാർക്കറ്റിൽ പോയ AITCU തൊഴിലാളിയായ ഷൈജുവിനെ ഗുണ്ടാ സംഘങ്ങളിലെ രണ്ടുപേർ ചേർന്ന്  നടുറോഡിൽ വച്ച് കല്ലെറിയുകയും വടിവാൾ വീശി ആക്രമിക്കുകയും ചെയ്തു.  ഷൈജുവിനെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു.. വാഹനങ്ങളും  മാർക്കറ്റിൽ പോകാൻ അതുവഴി വന്ന  ജീവനക്കാരെയും കണ്ട്. അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു രാത്രി രണ്ടു മണി മുതൽ ആലംകോട് കടയ്ക്കാവൂർ റോഡിൽ ആലംകോട് മാർക്കറ്റിൽ നിന്ന്  പോകുന്ന  മത്സ്യത്തൊഴിലാളികളും മത്സ്യ വ്യാപാരികൾകും ഇതേപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വടിവാൾ വീശലിലും   കല്ലെറിയലിലും ഗുരുതരമായ പരിക്കേറ്റ ഷൈജുവിനെ ചാത്തമ്പറ  കെറ്റിസിറ്റി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. ഉടൻതന്നെ കടയ്ക്കാവൂർ പോലീസിന് വിവരം അറിയിച്ചു. അക്രമി സംഘങ്ങൾ തെരുവിളക്കുകൾ എറിഞ്ഞു തകർക്കപ്പെട്ട നിലയിലും കാണുന്നു ജീവൻ പണയം വെച്ചാണ് രാത്രികാലങ്ങളിൽ ആലംകോട് കടയ്ക്കാവൂർ റോഡിൽ ആളുകൾ സഞ്ചരിക്കുന്നത്. കഞ്ചാവ് മയക്കുമരുന്ന് മദ്യപാനികളുടെ ശല്യം ഏറെയാണ് പോലീസിന്റെ നൈറ്റ് പെട്രോളിങ് ഇല്ലാത്തതും അക്രമി സംഘങ്ങളുടെ അഴിഞ്ഞാടലിന് കാരണമാകുന്നു.. നാലു മണി മുതൽ സ്ത്രീകളും കുട്ടികളും മുതിർന്ന ആൾക്കാർ ഉൾപ്പെടെ നടക്കുവാൻ ഇറങ്ങുമ്പോഴും ജീവൻ പണയം വെച്ചാണ് പോവാറുള്ളത്. അടിയന്തരമായി അക്രമി സംഘങ്ങളെ സമീപ പ്രദേശത്തെ സിസിടിവി പരിശോധിച്ചുു  പോലീസ് പ്രതികളെ പിടികൂടണം എന്നുംം. രാത്രി കാലങ്ങളിൽ പോലീസിന്റെ നൈറ്റ്  പെട്രോളിങ് 
 വേണമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതികളെ ഉടൻതന്നെ പിടികൂടി ഇല്ലെങ്കിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകുമെന്ന്  നാട്ടുകാർ അറിയിച്ചു.