തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായത്. മൃഗശാലയ്ക്കുള്ളിലെ ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വച്ച് ജീവനക്കാർ പോയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കുട്ടികൾ വാഹനകയറി കളിക്കുകയായിരുന്നു. അതിനിടയിലാണ് വാഹനം സ്റ്റാർട്ടായി മുന്നോട്ടുപോയി അപകടമുണ്ടായത്. മൃഗശാല കാണാനെത്തിയ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.