ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ (53) ആണ് റിയാദിന് സമീപം അൽഖർജ് സനാഇയ്യയിൽ നിര്യാതനായത്. സനാഇയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ബൈജു, തിരുവനന്തപുരം കമുകിൻകോട് രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ – ബേബി ദമ്പതികളുടെ മകനാണ്.
നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തർ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ – ചന്ദ്രലേഖ, മക്കൾ: ആദിത്യൻ, അഭിഷേക്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാ – സാംസ്ക്കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.